അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ട പണവും നഷ്ടപരിഹാരവും നല്‍കാന്‍ വിധി

തൃശൂര്‍
എടിഎമ്മിൽ നിന്ന് പണമെടുക്കാന്‍ ശ്രമിച്ച് പണം നഷ്ടപ്പെട്ടയാള്‍ക്ക് ബാങ്ക് 5000 രൂപയും നഷ്ടപരിഹാരമായി 1000 രൂപയും നല്‍കാന്‍ തൃശൂര്‍ ഉപഭോക്തൃ കോടതി വിധി. തൃശൂര്‍ വിയ്യൂര്‍ തോട്ടുമഠത്തില്‍ വീട്ടില്‍ ടി എ ബാലകൃഷ്ണ പൈ സമർപ്പിച്ച ഹര്‍ജിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍, റൗണ്ട് വെസ്റ്റ് എന്നീ ബ്രാഞ്ച് മാനേജര്‍മാര്‍ക്കെതിരെയാണ് വിധി. എസ്ബിഐയുടെ എടിഎം കൗണ്ടറില്‍ നിന്ന് 5000 രൂപ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പണത്തിന് പകരം സ്ലിപ്പ് മാത്രമാണ് ലഭിച്ചത്. സ്ലിപ്പില്‍ പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കോളം ശൂന്യമായിരുന്നു. എന്നാല്‍, ബാക്കി തുക 509 രൂപയെന്ന് രേഖപ്പെടുത്തിയിരുന്നു. സ്ലിപ്പില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ദിവസങ്ങള്‍ കഴിയുംതോറും മാഞ്ഞുപോവുന്ന സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. തെളിവുകൾ പരിഗണിച്ച ഉപഭോക്തൃ കോടതി പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരുടേതാണ് വിധി. ഹർജിക്കാരനുവേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.









0 comments