മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ലിയോ പതിനാലാമൻ മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന തൃശൂര്‍ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
തൃശൂര്‍
ലിയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കത്തുനല്‍കി. വത്തിക്കാനിലെത്തിയ സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ബുധനാഴ്ചയാണ് മാര്‍പാപ്പയ്ക്ക് ഭാരതസഭയുടെ പേരില്‍ കത്തുനല്‍കിയത്. ജനറല്‍ ഓര്‍ഡിയന്‍സിനിടയിലായിരുന്നു കൂടിക്കാഴ്ച. ഭാരത സഭയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും കൈമാറി. ഫെബ്രുവരിയില്‍ ബംഗളൂരുവിൽ നടക്കുന്ന സിബിസിഐ ജനറല്‍ ബോഡിയില്‍ പങ്കെടുക്കണമെന്ന് മാര്‍പാപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍പാപ്പയ്ക്ക് എത്താനായില്ലെങ്കില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ഡിനാല്‍ പരോളിന്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍പാപ്പ സന്തോഷത്തോടെ ക്ഷണം സ്വീകരിക്കുകയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയെ നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. വ്യാഴാഴ്ച മാര്‍ ആന്‍ഡ്രൂസ് താഴത്ത് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും.









0 comments