സാംസ്കാരിക നിലയങ്ങൾ തുറക്കണം
തൃക്കൂർ പഞ്ചായത്തിലേക്ക് പികെഎസ് മാർച്ച്

കല്ലൂർ
പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനുവേണ്ടി നിർമിച്ച തൃക്കൂർ പഞ്ചായത്തിലെ സാംസ്കാരിക നിലയങ്ങൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് പികെഎസ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫിസിന് മുമ്പിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി വാസു മേപ്പുറത്ത് അധ്യക്ഷനായി. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന സാംസ്കാരിക നിലയത്തിലാണ് പഞ്ചായത്തിലെ കേടായ ഫർണിച്ചറുകളും പഴയ ഫയലുകളും ഹരിതകർമ സേന ശേഖരിച്ച് പ്ലാസ്റ്റിക് വസ്തുക്കളും തള്ളുന്നത്. കൂടാതെ പഞ്ചായത്തിലുള്ള പട്ടികജാതി ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. ഏരിയ സെക്രട്ടറി ശരത് ശങ്കർ, പ്രസിഡന്റ് ഇ എസ് വിപിൻ, ജോ.സെക്രട്ടറി എ എം സുകുമാരൻ, കല്ലൂർ മേഖലാ സെക്രട്ടറി എ കെ ശിവൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ എസ് റോസൽരാജ്, ലോക്കൽ സെക്രട്ടറിമാരായ വി എം സിനിഷ്, ടി എം രാജേഷ്, പഞ്ചായത്തംഗം പി ആർ കപിൽരാജ് എന്നിവർ സംസാരിച്ചു.









0 comments