ഗ്ലാസ് ഭിത്തികൾ അടിച്ചു തകർത്തു
ലൈഫ് മിഷൻ ഫ്ലാറ്റിനുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

ലൈഫ് മിഷൻ ഫ്ലാറ്റ് കെട്ടിടത്തിലെ ഗ്ലാസ് ഭിത്തി അടിച്ചുതകർത്ത നിലയിൽ
വടക്കാഞ്ചേരി
ലൈഫ് മിഷൻ ഫ്ലാറ്റ് കെട്ടിടത്തിനുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഫ്ലാറ്റ് കെട്ടിടങ്ങളിലെ ആശുപത്രിക്കെട്ടിടത്തിലെ ലക്ഷങ്ങൾ വില വരുന്ന ഭീമൻ ഗ്ലാസ് ഭിത്തികൾ അടിച്ചു തകർത്ത നിലയിൽ കണ്ടെത്തി. ഗ്ലാസുകൾ ഉറപ്പിച്ചിരുന്ന മെറ്റൽ ചാനലുകൾ മോഷണംപോയതായി സംശയമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. നിരവധി നിർധന കുടുംബങ്ങൾക്ക് ആശ്രയമാകേണ്ടിയിരുന്ന ചരൽപ്പറമ്പിലെ ലൈഫ് മിഷൻ ഫ്ലാറ്റ് കെട്ടിടങ്ങളുടെ നിർമാണം വിവാദങ്ങളിലകപ്പെട്ട് പാതിവഴിയിൽ നിലച്ചിരുന്നു. ഫ്ലാറ്റ് കെട്ടിടങ്ങളിലെ ആശുപത്രി കെട്ടിടത്തിന്റെ ഒരു വശത്തെ കെട്ടിടത്തോളം വലുപ്പമുള്ള ഭീമൻ ഗ്ലാസ് ഭിത്തികളാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. അതിക്രമം കാണിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുമ്പും ഫ്ലാറ്റ് കെട്ടിടങ്ങൾക്കു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളിൽ കെട്ടിടത്തിനുള്ളിലെ ഹോളോബ്രിക്സ് ചുമരുകൾ ഇടിച്ചു തകർത്തതായി കണ്ടെത്തിയിരുന്നു.









0 comments