പലസ്തീന് ഐക്യദാർഢ്യവുമായി ‘ഗാസയുടെ പേരുകൾ’

ഇഎംഎസ് സ്ക്വയറിൽ സംഘടിപ്പിച്ച ‘ഗാസയുടെ പേരുകൾ’ പരിപാടിയിൽ പി എൻ ഗോപീകൃഷ്ണൻ, കവിത ബാലകൃഷ്ണൻ, സി രാവുണ്ണി, എം വി നാരായണൻ, അൻവർ അലി, ശശികുമാർ, കുസുമം ജോസഫ് , സലിം, പി എസ് ഇക്ബാൽ എന്നിവർ ചേർന്ന് പലസ്തീൻ പതാകയുടെ പ്രതീകാത്മകമായി മുറിച്ച തണ്ണീർമത്തൻ വയ്ക്കുന്നു
തൃശൂർ
പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ ചിന്ത രവി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഗാസയുടെ പേരുകൾ’ ക്യാന്പയ്നിൽ നൂറുകണക്കിന് ആളുകൾ സാഹോദര്യത്തിന്റെ ഐക്യദാർഢ്യം തീർത്തു. സമദർശി ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുദ്ധത്തിൽ കൊല്ലപ്പെട്ട 18000 കുട്ടികളുടെ പേരുകൾ വായിക്കുന്ന ക്യാന്പയ്‌ന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ കൊല്ലപ്പെട്ട 1500 കുട്ടികളുടെ പേരുകൾ വായിച്ചു ഇഎംഎസ് സ്ക്വയറിൽ ‘ഗാസയുടെ പേരുകൾ’ വായിക്കാൻ ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗങ്ങളിലെ പ്രമുഖർ ഒന്നിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ആമുഖമായി ഗാസാ കവിത ആലപിച്ച് കുട്ടികളുടെ പേരി വായിച്ചു. മാധ്യമപ്രവർത്തകൻ ശശികുമാർ, കുസുമം ജോസഫ്, ഡോ. പി വി കൃഷ്ണൻ നായർ, പി എൻ ഗോപികൃഷ്‌ണൻ, സി രാവുണി, അൻവർ അലി, പി എസ് ഇക്‌ബാൽ, കവിത ബാലകൃഷ്‌ണൻ, എൻ ബി നാരായണൻ, ടി വി ബാലകൃഷ്‌ണൻ, എം ശിവശങ്കരൻ, പ്രിയനന്ദൻ, എൻ രാജൻ, ഇ സലാവുദീൻ, എം പി സുരേന്ദ്രൻ, ചാക്കോ ഡി അന്തിക്കാട്, കെ എൽ ജോസ് എന്നിവർ തൃശൂരിന്റെ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. പുല്ലാങ്കുഴൽ വാദകൻ മുരളി നാരായണൻ ഗാസാ ഗീതങ്ങളും ഗായകപ്രതിഭ അർജുൻ ടിയേഴ്സ് ഓഫ് ഹെവൻ എന്ന ഗാനവും ആലപിച്ചു.









0 comments