എംഡിഎംഎയുമായി യുവാവ് പിടിയില്‍

രാഗിൽ
തൃശൂർ
എഴുപത് ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ തൂവക്കുന്ന് കണ്ണൻകോട് കോളോത്ത് വീട്ടിൽ രാഗിലിനെ(29) ആണ് സിറ്റി പൊലീസിന്റെ ഡാൻസാഫ് ടീമും ഈസ്റ്റ് പൊലീസും ചേർന്ന് തൃശൂര്‍ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് അറസ്റ്റ് ചെയ്തത്. 2024 ൽ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം സിഐ ആയിരുന്ന ഷാജഹാൻ ഇയാളെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ആ കേസിന്റെ വിചാരണയ്ക്കായി കണ്ണൂരിൽ നിന്ന് കോടതിയിലേക്ക് വരുന്ന വഴിയിലാണ് പൊലീസ് പിടികൂടിയത്. എംഎസ് സി സുവോളജി, എൻഡമോളജിയിൽ പിഎച്ച്ഡി എന്നീ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള രാഗിലിനെ കുറച്ച് കാലമായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.









0 comments