ബിജെപി കൗൺസിലർ മരംമുറിച്ചു വിറ്റ സംഭവം
പ്രതിഷേധ പ്രകടനം നടത്തി

സ്വകാര്യ പറമ്പിലെ മരം മുറിച്ച് വിറ്റ് ബിജെപി കൗൺസിലർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളകൾ നടത്തിയ പ്രകടനം
കൊടുങ്ങല്ലൂർ
നഗരസഭ ആറാം വാർഡിൽ സ്വകാര്യ സ്ഥലത്തെ മരം മുറിച്ച് വിറ്റ് പണം തട്ടിയെടുത്ത ബിജെപി കൗൺസിലർ രഞ്ജിത രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, മഹിളാ സംഘം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം നഗരസഭാ ചെയർപേഴ്സൺ ടി കെ ഗീത ഉദ്ഘാടനം ചെയ്തു. സുമ ശിവൻ അധ്യക്ഷയായി. മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ഷീജ ബാബു, പ്രസിഡന്റ് മിനി ഷാജി, മഹിളാ സംഘം നേതാവ് ഹണി പീതാംബരൻ, സിംഗിൾ വുമൺ ഏരിയ കൺവീനർ എം രാഗിണി, എം യു ഷിനിജ, ബിന്ദുസന്തോഷ്, എൽസി പോൾ ഷൈലബാബു, രേഖാ ദേവീ, അരുണ മനോജ്, റസോജഹരിദാസ് എന്നിവർ സംസാരിച്ചു.









0 comments