തേനീച്ച ആക്രമണം: വിദ്യാർഥികളടക്കം 4 പേർക്ക് പരിക്ക്

മാള
ആലത്തൂരിലും കുണ്ടൂരിലുമുണ്ടായ തേനീച്ച ആക്രമണത്തിൽ സ്‌കൂൾ വിദ്യാർഥികളടക്കം നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്‌ച വൈകിട്ടോടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ആലത്തൂർ മാടാത്ര സ്വദേശി സിജോ (51), കുണ്ടൂർ വാഴപ്പിള്ളി സ്വദേശി ഷാജുവിന്റെ മകൻ അഗസ്റ്റിൻ (9), കൊടിയൻ സിജോയുടെ മക്കളായ ആൻലിൻ (12), ഐവിൻ (9) എന്നിവരെ മാള ബിലീവേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്നുകാലികൾക്ക് പുല്ല് അരിയാൻ പോകുന്നതിനിടെയാണ് സിജോയ്ക്ക് കുത്തേറ്റത്. തേനീച്ചകളുടെ കൊമ്പുകൾ ശരീരം മുഴുവൻ തറച്ച നിലയിലാണ് സിജോയെ ആശുപത്രിയിലെത്തിച്ചത്.സിജോ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴിയാണ് വിദ്യാർഥികൾക്ക് കുത്തേറ്റത്. ഇവരുടെടെ പരിക്ക് ഗുരുതരമല്ല.









0 comments