‘ചിത്രത’ പ്രദര്‍ശനം ആരംഭിച്ചു

100 ചിത്രകാരികൾ, 
നൂറുനൂറു ഭാവനകൾ

തൃശൂർ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിൽ കേരള ചിത്രകല പരിഷത്ത് സംഘടിപ്പിച്ച നൂറു വനിതകളുടെ 
ചിത്രപ്രദര്‍ശനത്തിൽ അണിനിരന്ന കലാകാരികൾ

തൃശൂർ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിൽ കേരള ചിത്രകല പരിഷത്ത് സംഘടിപ്പിച്ച നൂറു വനിതകളുടെ 
ചിത്രപ്രദര്‍ശനത്തിൽ അണിനിരന്ന കലാകാരികൾ

വെബ് ഡെസ്ക്

Published on Nov 24, 2025, 12:08 AM | 1 min read

തൃശൂർ

തീക്ഷ്‌ണമായ ജീവിതാനുഭവങ്ങളിൽനിന്നുവിരിഞ്ഞ നൂറു ചിത്രങ്ങൾ. എണ്ണമറ്റ അനുഭവങ്ങൾ വിവിധ വർണങ്ങളിൽ ചാലിച്ചെഴുതിയ നൂറു ചിത്രകാരികൾ. കേരള ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിലൊരുക്കിയ നൂറുചിത്രകാരികളുടെ ‘ചിത്രത’ പ്രദര്‍ശനം ആരംഭിച്ചു. കലാചരിത്രത്തിൽ വനിതകൾ ശക്തമായ സാന്നിധ്യമാകാൻ തുടങ്ങിയിട്ട്‌ നൂറ്റാണ്ടുപിന്നിട്ടെങ്കിലും സ്വന്തമായ പ്രദർശനം സംഘടിപ്പിക്കാനുള്ള പരിമിതികൾ ഇന്നുമുണ്ടെന്നും അത്‌ മറികടക്കാനുള്ള വഴിയാണ്‌ ഇ‍ൗ പ്രദർശനമെന്നും സംഘാടകർ പറഞ്ഞു. പ്ലസ്‌ ടു വിദ്യാർഥി മുതൽ 80 പിന്നിട്ടവർ വരെ ചിത്രപ്രദർശനത്തിൽ പങ്കാളികളാണ്‌. പലപ്രായത്തിലുള്ളവരെങ്കിലും കലാരംഗത്ത്‌ സ്വന്തം സ്ഥാനമുറപ്പിക്കാനാവാത്തവർക്ക്‌ പ്രദർശനത്തിന്‌ വേദിയൊരുക്കുകയാണ്‌ ഇ‍ൗ സംരംഭത്തിലൂടെ ചിത്രകലാപരിഷത്. സ്‌ത്രീകൾ നേരിടുന്ന ജീവിത പ്രതിസന്ധികളും പ്രകൃതിയും സാമൂഹ്യ വിഷയങ്ങളും ഭക്തിയും ദർശനങ്ങളുമെല്ലാം ചിത്രരചനയ്‌ക്ക്‌ വിഷയമാവുന്നുണ്ട്‌. ആധുനിക സമീപനങ്ങളെയും നവീന രീതികളെയും സമന്വയിപ്പിക്കുന്ന രചനകളാണ്‌ ഏറെയും. പ്രത്യേക വിഷയത്തിലൂന്നിയുള്ള രചനകളല്ല പ്രദർശിപ്പിക്കപ്പെടുന്നതെന്ന്‌ ചിത്രകാരി ലത ഗുരുവായൂർ പറഞ്ഞു. ഡിസംബർ അഞ്ചുവരെ നീളുന്ന പ്രദർശനം ഞായര്‍ രാവിലെ ചിത്രകാരൻ മദനൻ ഉദ്‌ഘാടനം ചെയ്‌തു. എം പശുപതി, രാജീവ്‌ കോട്ടയ്‌ക്കൽ, ഷാജി പാമ്പ്ല, കെ ജി അനിൽകുമാർ, ലത ഗുരുവായൂർ, സുമ സുരേശൻ എന്നിവർ സംസാരിച്ചു. രാവിലെ 11 മുതൽ രാത്രി ഏഴുവരെയാണ്‌ പ്രദർശനം.



deshabhimani section

Related News

View More
0 comments
Sort by

Home