അവിടെ വോട്ടോളം... ഇവിടെ ആർട്ടോളം

എച്ച്എസ് വിഭാഗം നാടകത്തിന്റെ അവസാനവട്ട പരിശീലനത്തിനിടയിൽ ചിത്രം പകർത്താൻ 
ആളെത്തിയതറിഞ്ഞ് തിടുക്കത്തിൽ പൗഡറിടുന്ന പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ-്കൂളിലെ വിദ്യാർഥികൾ. 
അധ്യാപകൻ രാകേഷ് സമീപം

എച്ച്എസ് വിഭാഗം നാടകത്തിന്റെ അവസാനവട്ട പരിശീലനത്തിനിടയിൽ ചിത്രം പകർത്താൻ 
ആളെത്തിയതറിഞ്ഞ് തിടുക്കത്തിൽ പൗഡറിടുന്ന പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ-്കൂളിലെ വിദ്യാർഥികൾ. 
അധ്യാപകൻ രാകേഷ് സമീപം

വെബ് ഡെസ്ക്

Published on Nov 24, 2025, 12:20 AM | 2 min read

ആലപ്പുഴ

ജനാധിപത്യത്തിന്റെ ഉത്സവം ഒരുഭാഗത്ത്‌ കൊട്ടിക്കയറുമ്പോൾ ആലപ്പുഴ നഗരം കലയുടെ ഉത്സവഹർഷത്തിലേക്ക്‌. തിങ്കൾമുതൽ അഞ്ച് ദിനരാത്രം നഗരത്തെ കലാഭൂമിയാക്കും. പ്രധാനവേദിയായ ആലപ്പുഴ ലിയോ തേർട്ടീന്ത്‌ ഹയർസെക്കൻഡറി സ്‌കൂളിലെ ഒന്നാംവേദിയായ സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ ഇ എസ് ശ്രീലത പതാക ഉയർത്തുന്നതോടെ 64–ാമത് സ്‌കൂൾ കലോത്സവത്തിന്റെ മത്സരങ്ങൾ തുടങ്ങും. പകൽ രണ്ടിന്‌ വയലാർ ശരച്ചന്ദ്രവർമ ഉദ്ഘാടനംചെയ്യും. കലക്‌ടർ അലക്‌സ്‌ വർഗീസ് മുഖ്യാതിഥിയാകും. നഗരത്തിലെ 10 സ്‌കൂളുകളിലായി 12 വേദികളിലായാണ് മത്സരം. 7500 ഓളം വിദ്യാർഥികൾ പങ്കെടുക്കും. മുല്ലയ്‌ക്കൽ സിഎംഎസ്എൽപി സ്‌കൂളിലാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷണത്തിനുള്ള ക്രമീകരണം. പാചകശാലയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം പി ജീവ പാലുകാച്ചൽ നടത്തി. കെഎസ്ടിഎയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ രാജേഷ് നാലുപറ ഭക്ഷണമൊരുക്കുന്നത്.

​വേദികളിൽ ഇന്ന്‌

ലിയോ തേർട്ടീന്ത്‌ എച്ച്‌എസ്‌എസ്‌ – ഗ്രൗണ്ട്: രാവിലെ ഒമ്പതിന്‌ ബാൻഡ്‌ മേളം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌). റൂം നമ്പർ 1: മലയാള രചനാമത്സരങ്ങൾ. ഉപന്യാസരചന (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), പകൽ 11.30ന്‌ കഥാരചന (യുപി‍, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), 1.30ന്‌ കവിതാരചന (യുപി‍, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌). റൂം 2 ​വേദി ഒന്ന്‌: ഹിന്ദി രചനാമത്സരങ്ങൾ. രാവിലെ ഒമ്പതിന്‌ ഉപന്യാസരചന (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), പകൽ 11.30ന്‌ കഥാരചന (യുപി‍, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), 1.30ന്‌ കവിതാരചന (യുപി‍, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌). റൂം 2 ​വേദി 2: രാവിലെ ഒമ്പതിന്‌ നാടകം (എച്ച്‌എസ്‌എസ്‌), ഓട്ടംതുള്ളൽ (യുപി‍, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌). വേദി 3: പകൽ മൂന്നിന്‌ നങ്ങ്യാർകൂത്ത് (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ചാക്യാർകൂത്ത് (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), കൂടിയാട്ടം (യുപി‍,എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) , കഥകളി (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌). റൂം 3: അറബിക് രചനാമത്സരങ്ങൾ. രാവിലെ ഒമ്പതിന്‌ ഉപന്യാസരചന (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌, ജനറൽ), പകൽ 11.30ന്‌ തർജിമ (യുപി‍,എച്ച്‌എസ്‌) തുടർന്ന്‌ നിഘണ്ടു നിർമാണം, പഥകേളി, ക്യാപ്ഷൻ രചന, കവിതാരചന, കഥാരചന, പോസ്‌റ്റർ രചന, പ്രശ്നോത്തരി ക്വിസ്. റൂം നമ്പർ നാല്‌: സംസ്‌കൃത രചനാമത്സരങ്ങൾ: രാവിലെ ഒമ്പതിന്‌ ഉപന്യാസരചന (എച്ച്‌എസ്‌, എച്ച്‌എസ്‌, ജനറൽ), പകൽ 11.30ന്‌ കഥാരചന (യുപി‍, എച്ച്‌എസ്‌), 1.30ന്‌ കവിതാരചന (യുപി‍,എച്ച്‌എസ്‌). 3.00ന്‌ സമസ്യപുരാണം (യുപി‍,എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌, ജനറൽ). റൂം നമ്പർ അഞ്ച്‌: ഇംഗ്ലീഷ് രചനാമത്സരങ്ങൾ: രാവിലെ ഒമ്പതിന്‌ ഉപന്യാസരചന (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), പകൽ 11.30ന്‌ കഥാരചന (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), 1.30ന്‌ കവിതാരചന (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌). റൂം 6: ചിത്രരചനാമത്സരങ്ങൾ: രാവിലെ ഒമ്പതിന്‌ -പെൻസിൽ രചന (യുപി‍,എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), പകൽ 11.30ന്‌ ജലഛായം (യുപി‍,എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), 1.30ന്‌ ഓയിൽ പെയിന്റിങ്‌ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), മൂന്നിന്‌ കാർട്ടൂൺ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), നാലിന്‌ കൊളാഷ് (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌). റൂം 7: രാവിലെ ഒമ്പതിന്‌ കന്നട, തമിഴ്, ഉറുദു രചന മത്സരങ്ങൾ (യുപി‍,എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ഉറുദുക്വിസ്‌ (യുപി‍,എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌). റും 8: സംസ്‌കൃതം, ജനറൽ, അറബി, ഉറുദു കഥാരചന, കവിതാരചന, ഉപന്യാസരചന മത്സരങ്ങൾ (എച്ച്‌എസ്‌എസ്‌).



deshabhimani section

Related News

View More
0 comments
Sort by

Home