വൃശ്‌ചികോത്സവം: ചെറിയവിളക്ക് ഇന്ന്

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ ഞായർ രാവിലെ നടന്ന ശീവേലി
തൃപ്പൂണിത്തുറ
ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ തിങ്കളാഴ്‌ച ചെറിയവിളക്ക് ഉത്സവം. രാവിലെ 7.30ന് ശീവേലി പഞ്ചാരിമേളം പെരുവനം സതീശൻമാരാരും സംഘവും, പകൽ 11.30 മുതൽ ഓട്ടൻതുള്ളൽ ശ്രീവത്സം പ്രഫുൽ കുമാർ, അമ്പലപ്പുഴ സുരേഷ് വർമ, വെച്ചൂർ രമാദേവി, 12നും ഒന്നിനും അക്ഷരശ്ലോകസദസ്സ്, 3ന് സംഗീതക്കച്ചേരി, 4നും 5നും വയലിൻകച്ചേരി, 6.30ന് സംഗീതക്കച്ചേരി, 7 മുതൽ പാഠകം, ചാക്യാർകൂത്ത്, 7.30ന് വിളക്കിനെഴുന്നള്ളിപ്പ്, 9ന് വയലിൻദ്വയം, 12ന് എരൂർ ഭവാനീശ്വരി കഥകളി യോഗത്തിന്റെ കഥകളി ബാണയുദ്ധം, നിഴൽകൂത്ത്.









0 comments