ചെസ് ലോകകപ്പിൽ ഇന്ന് ഫൈനൽ

പനജി
ചെസ് ലോകകപ്പ് ഫൈനലിൽ ചൈനീസ് താരം വെയ് യി ഇന്ന് ഉസ്‌ബെകിസ്ഥാന്റെ ജവോഖിർ സിൻഡറോവിനെ നേരിടും. ടൈബ്രേക്കറിലേക്ക് നീണ്ട സെമിയിൽ വെയ് യി റഷ്യയുടെ ആന്ദ്രേ എസിപെങ്കോയെ കീഴടക്കി(2.5–1.5). ടൈബ്രേക്കറിലെ ആദ്യ കളി സമനിലയായപ്പോൾ രണ്ടാമത്തേത് വെയ് യി ജയിച്ചു. ഉസ്‌ബെക്കിസ്ഥാൻ താരങ്ങൾ തമ്മിലുള്ള രണ്ടാം സെമിയിൽ ആദ്യ കളി ജയിച്ച് ജവോഖിർ മുന്നിലെത്തി. രണ്ടാമത്തേത് സമനിലയിൽ അവസാനിച്ചു (2.5–1.5).








0 comments