സൈബർ ക്രൈം അവബോധ സെമിനാർ

മാള
ഹോളി ഗ്രെയ്‌സ് അക്കാദമി സിബിഎസ്ഇ സ്‌കൂളിൽ സൈബർ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിനായി അവബോധ സെമിനാർ സംഘടിപ്പിച്ചു. ലയൺസ് കേരള മൾട്ടിപ്പിൾ മുൻ ചെയർമാൻ പി എംജെഎഫ് ലയൺസ് എൻജിനിയർ ആന്റണി പാതാടൻ ഉദ്ഘാടനം നിർവഹിച്ചു. മാള ലയൺസ് ക്ലബ് പ്രസിഡന്റ് സെലിന്‍ ജെയിംസ് അധ്യക്ഷയായി. തൃശൂർ സൈബർ സിവിൽ പൊലീസ് ഓഫീസർ ടി പി ശ്രീനാഥ് ‘സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധ മാർഗങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജൂനിയർ സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായാണ് സെമിനാർ സംഘടിപ്പിച്ചത്. സ്‌കൂൾ ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, ഇരിങ്ങാലക്കുട പൊലീസ് എഎസ്ഐ എം സി ബിജു, പ്രിൻസിപ്പൽ ഡോ.പി വി ലിവിയ, ലയൺസ് ക്ലബ് അംഗങ്ങളായ എം എൻ പ്രവീൺ, സാലി പീറ്റർ, ഡോ. ജീജ തരകൻ ,കെ കെ വേദാംഗ് , ഡോണ മരിയ ഡിജോ എന്നിവർ സംസാരിച്ചു.









0 comments