ചാവക്കാട് കൃഷിശ്രീ സെന്റർ പ്രവർത്തനം തുടങ്ങി

ചാവക്കാട് ബ്ലോക്ക് കൃഷിശ്രീ സെന്റര്‍ എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ഗുരുവായൂര്‍
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് ബ്ലോക്ക് പരിധിയിൽ കാർഷിക അനുബന്ധ -സേവന -വിതരണ കേന്ദ്രം ചാവക്കാട് കൃഷിശ്രീ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഗുരുവായൂർ പൂക്കോട് കൃഷിഭവന് സമീപം ആരംഭിച്ച സെന്റർ എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, ഗുരുവായൂർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഷൈലജ സുധൻ, എ എം ഷഫീർ, കൃഷി അസി. ഡയറക്ടർ സബീന പരീത് എന്നിവർ സംസാരിച്ചു.









0 comments