ഗ്രന്ഥശാല കാർഷിക ക്ലബ് രൂപീകരിച്ചു

പഴയന്നൂർ മേജർ റൂറൽ വായനശാല കാര്‍ഷിക ക്ലബ്ബ് തുടക്കമിട്ട ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഴയന്നൂര്‍ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ കെ പി ശ്രീജയൻ നിർവഹിക്കുന്നു
പഴയന്നൂര്‍
പഴയന്നൂർ മേജർ റൂറൽ വായനശാലയുടെ കാര്‍ഷിക ക്ലബ് രൂപീകരണവും കൃഷിയിറക്കലും നടന്നു. കല്ലംപറമ്പില്‍ തുടക്കമിട്ട ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഴയന്നൂര്‍ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ നിർവഹിച്ചു. കർഷക ക്ലബ് പ്രസിഡന്റ് കെ പി കൃഷ്ണകുമാർ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൽദോ ജോസ് മുഖ്യാതിഥിയായി. പി ബി അജിത്ത്, സി എസ് ഉണ്ണികൃഷ്ണൻ, പി അജീഷ്, പി സുരേന്ദ്രൻ, ലക്ഷ്മി സി നായർ എന്നിവര്‍ സംസാരിച്ചു.









0 comments