റഷ്യയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ പിടിയിൽ

എരുമപ്പെട്ടി
റഷ്യയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികൾ പിടിയിൽ. റഷ്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ എംബിബിഎസിന് അഡ്മിഷൻ നേടിത്തരാമെന്ന് പറഞ്ഞ് വിദ്യാർഥികളിൽ നിന്നും ലക്ഷങ്ങൾ വാങ്ങി വിദേശത്തേക്ക് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികളായ മലപ്പുറം കൊണ്ടോട്ടി മേലേക്കുഴിപറമ്പിൽ അഹമ്മദ് അജ്നാസ് (27), ഭാര്യ കോഴിക്കോട് നടുവന്നൂർ പുനത്തിൽ വീട്ടിൽ ഫിദ ഫാത്തിമ (28) എന്നിവരെ എരുമപ്പെട്ടി പൊലീസ് കരിപ്പൂർ വിമാനത്താവളത്തിൽവച്ച് വെള്ളി പുലർച്ചെ പിടികൂടിയത്. തൃശൂർ വേലൂർ സ്വദേശിനിയായ 21 കാരിയിൽ നിന്ന് മെഡിസിന് അഡ്മിഷൻ വാങ്ങിത്തരാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ കൈപ്പറ്റി ചതിച്ചെന്ന കേസിലായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികൾ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍നിന്നും നിരവധി വിദ്യാർഥികളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ട്. എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ എസ് അനീഷ് കുമാർ, എസ്ഐ വിജയമണി, എഎസ്ഐ ഓമന, എഎസ്ഐ ജസ്റ്റിൻ വർഗീസ്, സിപിഒ വിഷ്ണുജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.









0 comments