ഭരത് പി ജെ ആന്റണി സ്‌മാരക അവാർഡ് ടി ജി രവിക്ക്

തൃശൂർ
ഭരത് പി ജെ ആന്റണി സ്‌മാരക നാടക – സിനിമാ അഭിനയ പ്രതിഭ അവാർഡ് നടൻ ടി ജി രവിക്ക് സമ്മാനിക്കും. 20,000 രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മണികണ്‌ഠൻ കിഴക്കൂട്ട് രൂപകൽപ്പന ചെയ്‌ത ശിൽപ്പമാണ് സമ്മാനിക്കുക. പാർട്ട് ഒഎൻഒ ഫിലിംസ് ആൻഡ് ബിന്നി ഇമ്മട്ടി ഫൗണ്ടേഷൻ സംയുക്തമായാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. സാഹിത്യ അക്കാദമി എം ടി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പി ജെ സ്‌മാരക ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ഡിസംബർ 28ന് നടക്കുന്ന സമാപന ഉദ്‌ഘാടനവും പുരസ്‌കാരവിതരണവും മന്ത്രി കെ രാജൻ നിർവഹിക്കും. സേവ്യർ ചിറയത്ത് ബിന്നി ഇമ്മട്ടി അനുസ്‌മരണം നടത്തും. വാർത്താ സമ്മേളനത്തിൽ ഫിലിം ഫെസ്റ്റ് ചെയർമാൻ ഡോ. സി രാവുണ്ണി, ഫിലിം ഫെസ്റ്റ് ഡയറക്‌ടർ പ്രിയനന്ദനൻ, ബിന്നി ഇമ്മട്ടി ഫൗണ്ടേഷൻ പ്രസിഡന്റ് ജോയ് പ്ലാശേരി, ജനറൽ കൺവീനർ ചാക്കോ ഡി അന്തിക്കാട്, മണികണ്ഠൻ കിഴക്കൂട്ട് എന്നിവർ പങ്കെടുത്തു.









0 comments