കാട്ടാനയെ കാടുകയറ്റാൻ നടപടി വേണം: സിപിഐ എം

ചാലക്കുടി
അതിരപ്പിള്ളി- മലക്കപ്പാറ കാനന പാതയിൽ ആക്രമണകാരിയായി നിലയുറപ്പിക്കുന്ന കബാലി കാട്ടാനയെ കാടുകയറ്റുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സിപിഐ എം അതിരപ്പിള്ളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ആന ആക്രമിച്ചത്. മണിക്കൂറുകളോളം സഞ്ചാരികൾ വഴിയിൽ കുടുങ്ങിക്കിടക്കുന്നതും പതിവാണ്. മലക്കപ്പാറ മേഖലയിലെ തോട്ടം തൊഴിലാളികളും ആദിവാസി ഉന്നതിയിലെ ജനങ്ങളും അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കായി പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. കാട്ടാനയെ പിടികൂടി ഷെൽറ്ററിലേക്ക് മാറ്റുകയോ കാടുകയറ്റുകയോ ചെയ്യുന്നതടക്കമുള്ള നടപടികൾ വനം വകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്നും ലോക്കൽ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി കെ എസ് സതീഷ് കുമാർ അധ്യക്ഷനായി.









0 comments