2000 കിലോ കുഞ്ഞൻ മത്തിയുമായി വള്ളം പിടിയിൽ

പിടിച്ചെടുത്ത ചെറുമത്തി കടലിൽ തള്ളുന്നു
കൊടുങ്ങല്ലൂർ
2000 കിലോ കുഞ്ഞൻ മത്തിയുമായി വന്ന വള്ളം ഫിഷറീസ് മറെറൻ എൻഫോഴ്‌സ്‌മെന്റ് സംഘം കസ്റ്റഡിയിലെടുത്തു. അഴീക്കോട് ഫിഷ് ലാൻഡിങ് സെന്ററിൽ നിന്നാണ് ഏറിയാട് സ്വദേശി കാവുങ്ങൽ വീട്ടിൽ സലീമിന്റെ ഉടമസ്ഥതയിലുള്ള ‘ദുൽഫിക്കർ’ എന്ന വള്ളം പിടിച്ചെടുത്തത്. പരിശോധനയിൽ വള്ളത്തില്‍ 10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 2000 കിലോ കുഞ്ഞൻ മത്തി കണ്ടെത്തി. പിടിച്ചെടുത്ത മത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ ഒഴുക്കികളഞ്ഞു. വള്ളം ഉടമയിൽ നിന്ന് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾമജീദ് പോത്തന്നൂരാൻ പിഴയീടാക്കി. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലുപ്പത്തിന് താഴെ പിടികൂടുന്നത് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. അഴീക്കോട് ഫിഷറീസ് എക്‌സ്‌റ്റൻഷൻ ഓഫീസർ സി കെ മനോജിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് ഉദ്യോഗസ്ഥരായ പ്രശാന്ത്കുമാർ, ഷൈബു, സീഗാർഡ്സ് ഹുസൈൻ വടകനൊലി, നിഷാദ് എന്നിവർ ചേർന്നാണ് വള്ളം പിടികൂടിയത്.









0 comments