ചെന്ത്രാപ്പിന്നി എസ് എന്‍ വിദ്യാഭവന്‍ മുന്നില്‍

മാള
മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന തൃശൂർ സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തില്‍ ആദ്യ ദിവസത്തെ 19 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചെന്ത്രാപ്പിന്നി എസ് എന്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കൻഡറി സ്കൂള്‍ 159 പോയിന്റ് നേടി മുന്നില്‍. ആതിഥേയരായ മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷ്ണല്‍ സ്കൂള്‍ 145 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.143 പോയിന്റ് നേടി മാള ഹോളി ഗ്രൈസ് അക്കാദമി മൂന്നാം സ്ഥാനത്തും 110 പോയിന്റ് നേടിയ അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂള്‍ നാലാം സ്ഥാനത്തുമാണ്. ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ 103 പോയിന്റും വലപ്പാട് ഭാരത് വിദ്യാമന്ദിര്‍ 88 പോയിന്റും ചാലക്കുടി ക്രസന്റ് പബ്ലിക് സ്കൂള്‍ 85 പോയിന്റും നേടി. ഡിജിറ്റല്‍ പെയ്ന്റിങ്, പവര്‍ പോയിന്റ് പ്രസന്റേഷന്‍ എന്നിവയാണ് രചനാമത്സരങ്ങളില്‍ ഇനി പൂര്‍ത്തിയാക്കാനുള്ളത്.









0 comments