ഖാദിത്തൊഴിലാളികളുടെ അവകാശ ദിനം

തൃശൂർ ഖാദി ബോർഡ് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ഖാദിത്തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ അവകാശ ദിനം ആചരിച്ചു. ദേശീയ മിനിമം വേതനം നടപ്പിലാക്കുക, ഇഎസ്ഐ പദ്ധതിയിലെ അപാകം പരിഹരിക്കുക എന്നീ ആവശ്യങ്ങളു ന്നയിച്ചായിരുന്നു ദിനാചരണം നടത്തിയത് .തൃശൂർ ഖാദി ബോർഡ് ഓഫീസിന് മുന്പിൽ നടന്ന പ്രതിഷേധയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു . ടി സുധാകരൻ അധ്യക്ഷനായി. എം ആർ രാജൻ, പി ചന്ദ്രൻ, രത്നമ്മ രഘു, കെ എം ലത എന്നിവർ സംസാരിച്ചു.









0 comments