ആരോഗ്യ സർവകലാശാലയിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌

എസ്‌എഫ്‌ഐ  നേതൃത്വത്തിൽ ആരോഗ്യ സർവകലാശാലയിലേക്ക് മാർച്ച്‌ നടത്തി

എസ്‌എഫ്‌ഐ നേതൃത്വത്തിൽ ആരോഗ്യ സർവകലാശാലയിലേക്ക് മാർച്ച്‌ നടത്തി

avatar
സ്വന്തം ലേഖകൻ

Published on Jun 11, 2025, 12:49 AM | 1 min read

തൃശൂർ

എസ്‌എഫ്‌ഐ നേതൃത്വത്തിൽ ആരോഗ്യ സർവകലാശാലയിലേക്ക് മാർച്ച്‌ നടത്തി. അവസാന വർഷ എംബിബിഎസിന്റെ മെഡിക്കൽ സർജറി പേപ്പറുകളിൽ കൃത്യമായ ടോപ്പിക്‌ ഡിവിഷൻ നടപ്പാക്കുക, പരീക്ഷകൾക്കിടയിലുള്ള ഇടവേള വർധിപ്പിക്കുക, ആർത്തവ അവധിയും മെഡിക്കൽ ലീവും അനുവദിക്കുക, ഗവേണിങ് കൗൺസിലിൽ വിദ്യാർഥി പ്രാതിനിധ്യം ഉറപ്പുവരുത്തുക, കോളേജിനെ പ്രതിനിധീകരിക്കുന്ന മത്സരങ്ങൾക്ക് ഡ്യൂട്ടി ലീവ് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സർവകലാശാലാ ആസ്ഥാനത്തേക്ക്‌ നടന്ന മാർച്ച്‌ എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. സെറീന സലാം ഉദ്ഘാടനം ചെയ്തു. മെഡിക്കോസ് സബ് കമ്മിറ്റി കൺവീനർ എ അനഘ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജിഷ്ണു സത്യൻ, ഡോ. ജുബിൽ ദേവ് , എം എം മേഘന, ജിഷ്ണുദേവ്, വിഷ്ണു പ്രഭാകരൻ എന്നിവർ സംസാരിച്ചു. സർവകലാശാലാ അധികൃതരുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഹരിക്കാം എന്ന ഉറപ്പ്‌ ലഭിച്ചതിനെത്തുടർന്ന്‌ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home