ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു 4 യുഡിഎഫുകാർ പിടിയിൽ

പുന്നയൂർക്കുളം
പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ കടൽഭിത്തി നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ യുഡിഎഫ് നേതാക്കള്‍ കൈയേറ്റം ചെയ്തു. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഇറിഗേഷന്‍ ഉദ്യോസ്ഥനെ കൈയേറ്റം ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് പിടികൂടി. അണ്ടത്തോട് കൊപ്പം വീട്ടിൽ മുജീബ് റഹ്മാൻ (50), പെരിയലം ആലിമിന്റകത്ത് സൈനുൽ ആബിദ് (37), എടക്കഴിയൂർ കൊളപ്പറമ്പിൽ സൈഫുദ്ദീൻ (37), പഞ്ചവടി താനപ്പറമ്പിൽ അബൂബക്കർ (43) എന്നിവരെയാണ് വടക്കേക്കാട് പൊലിസ് പിടികൂടിയത്. അടുത്ത നിയമസഭാ തെഞ്ഞെടുപ്പ് വരേയെങ്കിലും കടല്‍ഭിത്തി നിര്‍മാണം നടത്താതിരിക്കാനാണ് യുഡിഎഫ് ശ്രമം. രണ്ട് മാസം മുമ്പ് നടന്ന വടക്കേക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് യോഗത്തിലും പുന്നയൂര്‍ക്കുളം മണ്ഡലം യോഗത്തിലും തെരഞ്ഞെടുപ്പുകളില്‍ കടല്‍ ഭിത്തി നിര്‍മാണം ചര്‍ച്ചയാക്കണമെന്നും നിര്‍മാണം തടയണമെന്നും തീരുമാനമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് നിര്‍മാണത്തിനായി കല്ലെത്തിച്ച വാഹനം തടഞ്ഞ് ഇറിഗേഷൻ ഓവർസിയർ എഡ്വിൻ വർഗീസിനെ കൈയേറ്റം ചെയ്തത്. അണ്ടത്തോട് ബീച്ചിൽ കരിങ്കല്ലുമായി എത്തിയ ലോറി മുജീബിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇത് ലോറി തടയുന്നതും അക്രമികള്‍ വന്ന വാഹനത്തിന്റെ ചിത്രം ഇറിഗേഷൻ ഓവർസിയർ മൊബൈലിൽ പകര്‍ത്തുകയും ചെയ്തതാണ് കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചത്. ഇറിഗേഷൻ ഓവർസിയറെ കോളറിൽ പിടിച്ചു തള്ളുകയും മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങി ചിത്രങ്ങൾ മായ്ക്കുകയും ചെയ്തു എന്നാണ് പരാതി. അറസ്റ്റിലായവരെ കോടതയില്‍ ഹാജരാക്കി.









0 comments