മീൻ കോളില്ലാതെ തൊഴിലാളികൾ

മീൻ കോളില്ലാതെ അഴീക്കോട് ഫിഷ് ലാൻഡിങ് സെന്ററിലെത്തിയ വഞ്ചി
കൊടുങ്ങല്ലൂർ
പ്രതീക്ഷയോടെ കടലിലേക്ക് വള്ളം തള്ളിയവർ മീൻ കോളില്ലാതെ മടങ്ങി. ട്രോളിങ് നിരോധനം തുടങ്ങിയതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചൊവ്വ രാവിലെയാണ് കടലിൽ പോയത്. നല്ല പ്രതീക്ഷയായിരുന്നു ഇവർക്ക്. കാലവർഷം നേരത്തെയെത്തിയതും കടൽകര കുത്തിയതുമെല്ലാം പ്രതീക്ഷയ്‌ക്ക് ആക്കം കൂട്ടി. ബോട്ടുകൾ മീൻ ഇല്ലാത്തതിനാൽ നിറഞ്ഞ സന്തോഷത്തോടെയാണ് വലയെറിഞ്ഞത്. കുറച്ച് ചാള കിട്ടി. ഇന്ധനത്തിന് ചെലവായ കാശ് മാത്രം മുതലാകും. ട്രോളിങ് നിരോധനത്തിന് മുമ്പുണ്ടായ കനത്ത മഴയും കാറ്റും മൂലം ബോട്ടുകൾക്ക് കടലിലിറങ്ങാൻ കഴിഞ്ഞില്ല. മാനം തെളിഞ്ഞപ്പോൾ കടലിൽ പോയെങ്കിലും മീൻ കിട്ടിയില്ല ഈ അവസരത്തിലാണ് പരമ്പരാഗത വള്ളങ്ങൾ കടലിലിറങ്ങിയത്. കിട്ടിയ ചാളയ്‌ക്ക് വലിപ്പം ഉണ്ടായിരുന്നു. പലിഞ്ഞീനുള്ള ചാളയായിരുന്നു. പക്ഷെ ഉദ്ദേശിച്ചത്രയും കിട്ടിയില്ല. ഇതിനിടയിലാണ് രണ്ടു കപ്പലപകടങ്ങൾ ഉണ്ടായത്. പിടിച്ച മീനുകൾ വിറ്റഴിക്കാൻ ഈ അപകടങ്ങൾ തടസ്സമായി. കപ്പലിൽ നിന്നുള്ള രാസ പദാർഥങ്ങൾ കടലിൽ കലങ്ങിയെന്നും മീൻ കഴിക്കരുതെന്നുമായിരുന്നു പ്രചാരണം. ഇത് ശരിയല്ലെന്ന് മത്സ്യ മേഖലയ്‌ക്ക് ബോധ്യം വന്നെങ്കിലും തെറ്റിദ്ധാരണ ഇപ്പോഴും മാറിയിട്ടില്ല. ടോളിങ് നിരോധന കാലത്തും മീൻ കിട്ടിയാലും എങ്ങിനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.









0 comments