സിവിൽ ഡിഫൻസ് മോക് ഡ്രിൽ സംഘടിപ്പിച്ചു

നാട്ടിക
നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ ടീമും വലപ്പാട് ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകരും ചേർന്ന് വലപ്പാട് സിവിൽ ഡിഫൻസ് മോക് ഡ്രില്ലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നാട്ടുകാർക്കും ആരോഗ്യ പ്രവർത്തകർക്കും യുദ്ധസാഹചര്യത്തെ നേരിടാൻ ആവശ്യമായ നിർദേശങ്ങളും നൽകി. അസി. സ്റ്റേഷൻ ഓഫീസർ ഷാജി നേതൃത്വം നൽകി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കൃഷ്ണരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റോബിൻസ്, ബൈജു, കിഷോർ, അമൃതേഷ്, മുകുന്ദൻ, ഹോം ഗാർഡുമാരായ കൃഷ്ണൻ, ഗോപി, സിവിൽ ഡിഫൻസ് അംഗങ്ങളായ ശിഹാബ്, വിമല, ഷമീർ, രാധിക, വലപ്പാട് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.









0 comments