തൊഴിലാളിവിരുദ്ധർക്കെതിരെ നിലപാടെടുക്കണം: ബിടിഇഎഫ്

ബാങ്ക് ടെംപററി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നവർക്കെതിരെ നിലപാടെടുക്കണമെന്ന് ബാങ്ക് ടെംപററി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ. കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് അനുകൂല സമീപനങ്ങൾക്ക് ബദലായി തൊഴിലാളികൾക്കും കർഷകർക്കും സാധാരണ ജനങ്ങൾക്കും ഗുണം ചെയ്യുന്ന നയങ്ങൾ നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിന് കൂടുതൽ ശക്തി പകരണമെന്നും ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്‌ഘാടനംചെയ്‌തു. കെ ജി സുനിൽകുമാർ അധ്യക്ഷനായി. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ, ജോയിന്റ് സെക്രട്ടറി എസ് എൽ ദിലീപ്, ജില്ലാ പ്രസിഡന്റ് എസ് സജീവ്കുമാർ, സെക്രട്ടറി എൻ നിഷാന്ത്, ബിടിഇഎഫ് ജില്ലാ പ്രസിഡന്റ് വി അനന്തകൃഷ്ണൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി വി ജോസ്, കെ മണികണ്ഠൻ, മുരുകൻ എന്നിവർ സംസാരിച്ചു. കേരള ബാങ്കിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.









0 comments