ലിറ്റിൽ കൈറ്റ്സ് സ്ട്രീംഹബ് ശിൽപ്പശാല തുടങ്ങി

ചുനക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് -സ്ട്രീം ഹബ് ശിൽപ്പശാല മാവേലിക്കര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് ദീപ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാങ്കേതികവിദ്യ വിജ്ഞാന ശിൽപ്പശാലയ്ക്ക് തുടക്കമായി. മാവേലിക്കര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് ദീപ ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് പി പ്രവീൺ അധ്യക്ഷനായി. പ്രഥമാധ്യാപിക ആർ അജിത, ബി ആർ സി കോ– -ഓർഡിനേറ്റർ ആർ രാജി, സ്റ്റാഫ് സെക്രട്ടറി പി പ്രമോദ്, അധ്യാപകരായ എസ് ജയശ്രീ, എസ് സന്ധ്യ, ലിറ്റിൽ കൈറ്റ്സ് കോ–ഓർഡിനേറ്റർ ജസ്ന ഇസ്മയിൽ എന്നിവർ സംസാരിച്ചു.









0 comments