തൊഴിലാളി വിരുദ്ധ ലേബർ കോഡ്
ടെക്‌സ്‌റ്റൈൽ മിൽ തൊഴിലാളികൾ പ്രതിഷേധിച്ചു

കോമളപുരം ടെക്‌സ്‌റ്റൈൽ മിൽ തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ കോമളപുരം സ്‌പിന്നിങ് മില്ലിൽ ചേർന്ന പ്രതിഷേധയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു
മാരാരിക്കുളം
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലാളികളെ കൂലി അടിമകളാക്കുന്ന കേന്ദ്ര ഗവ. നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ പ്രതിഷേധിച്ചു. കോമളപുരം ടെക്‌സ്‌റ്റൈൽ മിൽ തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ കോമളപുരം സ്‌പിന്നിങ് മില്ലിൽ ചേർന്ന പ്രതിഷേധയോഗം യൂണിയൻ പ്രസിഡന്റും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജനറൽ സെക്രട്ടറി പി രഘുനാഥ് അധ്യക്ഷനായി. സെക്രട്ടറി പി സി റിജു, വൈസ്‌പ്രസിഡന്റ് വി എൻ ലൈജു, സാജു ജോസഫ്, ജോയിന്റ് സെക്രട്ടറി പി എൻ സീന എന്നിവർ സംസാരിച്ചു.









0 comments