അഡ്വ. നിക്ലോവിന് സ്‌മരണാഞ്‌ജലി

സാംസ്‌കാരിക പ്രവർത്തകനായിരുന്ന അഡ്വ. നിക്ലോവ് അനുസ്‌മരണം സംസ്‌കാര പ്രസിഡന്റ് വെട്ടയ്‌ക്കൽ മജീദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
സാംസ്‌കാരിക പ്രവർത്തകനായിരുന്ന അഡ്വ. നിക്ലോവിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. ചേർത്തല സംസ്‌കാര സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം പ്രസിഡന്റ് വെട്ടയ്‌ക്കൽ മജീദ് ഉദ്‌ഘാടനംചെയ്‌തു. ഗീത തുറവൂർ അധ്യക്ഷയായി. ബേബി തോമസ്, പ്രദീപ് കൊട്ടാരം, കെ കെ ജഗദീശൻ, ജോസ് ആറുകാട്ടി, തണ്ണീർമുക്കം ഷാജി, പി കെ സെൽവരാജ്, കമലാസനൻ വൈഷ്‌ണവം, തുറവൂർ സുലോചന, ഭദ്ര വേണുഗോപാൽ എന്നിവർ സംസാരിച്ചു.









0 comments