അവകാശങ്ങളുടെ ശബ്ദം: കുട്ടികളുടെ ഐക്യച്ചങ്ങല

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും അസോസിയേഷൻ ഫോർ വളന്ററി ആക്ഷനും നടത്തിയ ‘കുട്ടികൾ കുട്ടികൾക്കുവേണ്ടി’ പരിപാടിയിൽനിന്ന്
തിരുവനന്തപുരം
ബാലാവകാശ സംരക്ഷണ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും അസോസിയേഷൻ ഫോർ വളന്ററി ആക്ഷനും ‘കുട്ടികൾ കുട്ടികൾക്കുവേണ്ടി’ മനുഷ്യച്ചങ്ങല തീർത്തു. മാനവീയം വീഥിയിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എസ് ഷംനാദ് ഉദ്ഘാടനംചെയ്തു. സൗത്ത് സോൺ ഡിഐജി എസ് അജിത ബീഗം ബാലവിവാഹത്തിന് എതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അസോസിയേഷൻ ഫോർ വളന്ററി ആക്ഷൻ സ്റ്റേറ്റ് കോ–ഓർഡിനേറ്റർ പ്രസീൻ കുന്നപ്പള്ളി സന്ദേശം നൽകി. ബാലാവകാശ ബോധവൽക്കരണ പോസ്റ്ററുകൾ, കലാപരിപാടികൾ തുടങ്ങിയവ പ്രദർശിപ്പിച്ചിരുന്നു. ‘കുട്ടിയായ ഞാനും എന്റെ ലോകവും’, "എന്റെ സ്വപ്നം’ വിഷയങ്ങളെക്കുറിച്ച് കുട്ടികൾ സംസാരിച്ചു.







0 comments