ഉത്തരയ്ക്ക് പ്രിയം നൃത്തം

ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ ഗേൾസ് നാടോടി നൃത്തത്തിൽ മത്സരിക്കുന്ന ഉത്തര (റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് വഴുതക്കാട്)
തിരുവനന്തപുരം
വല്യമ്മ പഠിപ്പിച്ച ചുവടുകള്‍ പിഴയ്‌ക്കാതെ ഉത്തര പകര്‍ന്നാടിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് അത്ഭുതം. ഓരോ ചുവടുകള്‍ക്കും വേദിയില്‍ നിറഞ്ഞ കൈയടിയും. സദസ്സിനെ നോക്കി നിറഞ്ഞ ചിരിയോടെയായിരുന്നു ഓരോന്നും. നൃത്തത്തോടുള്ള ഇഷ്ടമാണ് വഴുതക്കാട് റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉത്തരയെ ജില്ലാ സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന്റെ വേദിയിലെത്തിച്ചത്. നൃത്തം പഠിക്കണം, സ്റ്റേജില്‍ കളിക്കണം എന്ന ആഗ്രഹത്തിലാണ് ഉത്തര എസ്എംവി ഗവ. മോഡല്‍ എച്ച്എസ്എസിലെത്തിയത്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയായ അമ്മ അഡ്വ. പൗര്‍ണമിക്കൊപ്പമാണ് മത്സരത്തിനെത്തിയത്. മത്സരത്തിന്റെ ഫലം കാത്തുനില്‍ക്കാതെ വീട്ടിലേക്ക് മടങ്ങി. പൗര്‍ണമിയുടെ സഹോദരിയും ശിവാലയ നൃത്ത വിദ്യാലയത്തിലെ നൃത്താധ്യാപികയുമായ പൂര്‍ണിമയാണ് ഉത്തരയുടെ ഗുരു. കഴിഞ്ഞവര്‍ഷം മോഹിനിയാട്ടം, നടോടിനൃത്തം എന്നിവയിലായിരുന്നു മത്സരം. സ്പോര്‍ട്‌സിലും ഉത്തരയ്ക്ക് താല്‍പ്പര്യമുണ്ട്. കോഴിക്കോട് നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ ഷോട്ട് പുട്ടില്‍ രണ്ടാം സ്ഥാനവും 100 മീറ്റര്‍ ഓട്ടത്തിന് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.









0 comments