18–ാമത് റഷ്യൻ ഭാഷാ സാഹിത്യോത്സവത്തിന് തുടക്കം

റഷ്യൻ ഭാഷാ- സാഹിത്യോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
18-–ാമത് റഷ്യൻ ഭാഷാ- സാഹിത്യോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റഷ്യൻ ഭാഷയും സാഹിത്യവും ഇന്ത്യയും റഷ്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റുസ്കി മിർ ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ തത്യാന ഷ്ലയ്‌ച്‌കോവ അധ്യക്ഷതവഹിച്ചു. ടി കെ എ നായർ, എഴുത്തുകാരൻ കെ വി മോഹൻകുമാർ എന്നിവർ സംസാരിച്ചു. റഷ്യൻ കവിയായ സെർഗെയ് യെസെനിന്റെ പേരിൽ ഓണററി കോൺസുലേറ്റ് സ്ഥാപിച്ച 18-–ാമത് യെസെനിൻ അവാർഡ്, റഷ്യൻ സാഹിത്യത്തെ വിവർത്തനങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ നൽകിയ സംഭാവനയ്‌ക്കായി സി എസ് സുരേഷിന് സമ്മാനിച്ചു. ഓണററി കോൺസൽ രതീഷ് സി നായർ, കവിത നായർ എന്നിവർ സംസാരിച്ചു.








0 comments