സർവകലാശാലാ സർക്കാരുമായി കൂടിയാലോചിച്ച് പരിഹാരമുണ്ടാക്കണം: എഫ്‌യുടിഎ

തിരുവനന്തപുരം
കേരളത്തിലെ സർവകലാശാലകൾ വലിയ പ്രതിസന്ധികളിലാണെന്നും കേരള സർക്കാരുമായി കൂടിയാലോചിച്ച് അവ പരിഹരിക്കുന്നതിന് ചാൻസലറാണ് ശ്രമിക്കേണ്ടതെന്നും ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജാഗ്രതയാർന്ന ശ്രദ്ധയും പരിരക്ഷയുമാണ് ഇവിടത്തെ സർവകലാശാലകളുടെ മുന്നേറ്റത്തെ തിളക്കമുള്ളതാക്കിയത്. പ്രശ്നങ്ങൾ കേരള, കലിക്കറ്റ് സർവകലാശാലകളിലെ പ്രവർത്തനതാളം തെറ്റിക്കുന്നു. സെനറ്റും സിൻഡിക്കറ്റുമൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് വിസിമാരുടെ ചുമതലക്കാർ. ഇത് തികച്ചും ജനാധിപത്യവിരുദ്ധതയാണ്. കൂടിയാലോചിച്ച് ഏതുപ്രശ്നവും പരിഹാരമുണ്ടാക്കാനുള്ള മാതൃകകളാണ് സർവകലാശാലകളിൽനിന്ന് ഉണ്ടാകേണ്ടതെന്ന് എഫ്‌യുടിഎ പ്രസിഡന്റ് ഡോ. ഹരികുമാരൻതമ്പിയും ജനറൽ സെക്രട്ടറി ഡോ. എസ് നസീബും പ്രസ്താവനയിൽ പറഞ്ഞു.








0 comments