മനുഷ്യ–പ്രകൃതി കാഴ്‌ചകളെ പുനർവ്യാഖ്യാനിച്ച് ‘ക്യാപ്‌ച’

വെടിയുണ്ടകളുടെ താരാട്ട്.... പട്ടാളത്തുണികൊണ്ടുകെട്ടിയ തൊട്ടിലിൽ മരിച്ചുകിടക്കുന്ന ഗാസയിലെ കുട്ടിയുടെ പ്രതീകാത്മക ശിൽപ്പം. ദർബാർഹാൾ കലാകേന്ദ്രത്തിലെ പ്രദർശനത്തിൽനിന്ന് / ഫോട്ടോ: സുനോജ് നൈനാൻ മാത്യു
കൊച്ചി
‘ക്യാപ്‌ച' ചിത്രപ്രദർശനത്തിന് എറണാകുളം ദർബാർഹാൾ കലാകേന്ദ്രത്തിൽ തുടക്കം. യന്ത്രവൽക്കരിക്കപ്പെട്ട ലോകത്തിൽ മനുഷ്യനെ വ്യത്യസ്തനാക്കുന്നതെന്ത് എന്ന ചിന്തയെയാണ് കലാപ്രവർത്തകർ സൃഷ്ടികളിലൂടെ അവതരിപ്പിക്കുന്നത്.
പരിസ്ഥിതിയുടെയും പ്രണയത്തിന്റെയും രാഷ്ട്രീയവും മുന്നോട്ടുവയ്‌ക്കുന്നു. കാഴ്‌ചയുടെയും അനുഭവത്തിന്റെയും ചിന്തയുടെയും സാധ്യത ഉപയോഗിച്ച് വ്യാഖ്യാനിക്കാവുന്ന വ്യത്യസ്ത ചിത്രങ്ങളാണ് ഏറെയും. പട്ടാളത്തുണികൊണ്ടുകെട്ടിയ തൊട്ടിലിൽ മരിച്ചുകിടക്കുന്ന ഗാസയിലെ കുട്ടിയും വർത്തമാന ഇന്ത്യയിലെ ഇരട്ടനീതിയെ ചിത്രീകരിക്കുന്ന ശിൽപ്പങ്ങളുമെല്ലാം പ്രദർശനത്തിലുണ്ട്.
തൃശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ പൂർവവിദ്യാർഥികളായ ബെന്നി പോൾ, ജോമി വർഗീസ്, എൻ ബി ലതാദേവി, കെ ടി മുരളി, റാഫി പ്രചര, പി ബി രവീന്ദ്രൻ, സെലസ് കെ ബാബു എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം 22ന് സമാപിക്കും.








0 comments