ടെക്നോപാർക്കിൽ പ്രതിധ്വനി ഓണാരവം 2025 സമാപിച്ചു

technopark tvm
വെബ് ഡെസ്ക്

Published on Sep 08, 2025, 04:46 PM | 1 min read

തിരുവനന്തപുരം: ടെക്നോപാർക്കിൽ പ്രതിധ്വനി ഓണാരവം 2025 സമാപിച്ചു. അൻപതിലധികം ഐ ടി കമ്പനികൾ ചേർന്ന് വിവിധ കലാപരിപാടികൾ നടത്തി. അഖില ടെക്നോപാർക്ക് വടംവലി, ഇരുപതിലധികം ടീമുകൾ പങ്കെടുത്ത തിരുവാതിര, 22 ടെക്കി പാചക വിദഗ്ധർ പങ്കെടുത്ത പായസം ഫെസ്റ്റ്, അൻപത്തിലധികം ഐ ടി കമ്പനികൾ പങ്കെടുത്ത പൂക്കള മത്സരം, സ്പെഷ്യൽ ശിങ്കാരി മേളം , ഫ്യൂഷൻ, ഡി ജെ മത്സരങ്ങൾ എന്നിവയാണ് സംഘടിപ്പിച്ചത്. ടെക്നോപാർക്കിലെ നിള, ഫേസ് 3, അംഫി തിയേറ്റർ എന്നിവിടങ്ങളിലാണ് പരിപാടികൾക്ക് വേദിയായത്. ടെക്നോപാർക്കിലെ ആയിരത്തിലധികം നോൺ ഐ ടി ജീവനക്കാർക്ക് ഓണസമ്മാനമായി പ്രതിധ്വനിയുടെ നേതൃത്വത്തിൽ റൈസ് പാക്കറ്റുകൾ നൽകി. മിർച്ചിയുമായി സഹകരിച്ചാണ് ഇത്തവണ പ്രതിധ്വനി ഓണാഘോഷം സംഘടിപ്പിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Home