ദേശാഭിമാനി വരിക്കാരുടെ പട്ടിക കൈമാറി

കെജിഒഎ നോർത്ത് ജില്ലാ കമ്മിറ്റി ചേർത്ത ദേശാഭിമാനി വാർഷികവരിക്കാരുടെ പട്ടിക ജില്ലാ സെക്രട്ടറി ആർ മനോജ് കുമാറിൽനിന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നോർത്ത് ജില്ലാ കമ്മിറ്റിക്കുകീഴിലെ 1412 ഗസറ്റഡ് ജീവനക്കാർ ദേശാഭിമാനി വാർഷിക വരിക്കാരായി. സംസ്ഥാന കമ്മിറ്റി ഓഫീസിലെ സുകോമൾസെൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാസെക്രട്ടറി ആർ മനോജ് കുമാറിൽനിന്ന് പട്ടിക കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങി. നോർത്ത് ജില്ലാ പ്രസിഡന്റ് ഷമ്മി ബേക്കർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജി കെ മണിവർണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. കെ ജി സുനിൽകുമാർ, എ എസ് ദേവിമീന, എസ് എ അനീസ, എം എസ് ലിംന തുടങ്ങിയവരും സംസാരിച്ചു.









0 comments