സംഭരണശേഷി കൂടും

അരുവിക്കര ഡാമിന്റെ ആഴം കൂട്ടുന്നു

അരുവിക്കര ഡാമിലെ ഡ്രഡ്‌ജിങ്ങിന്റെ ഭാഗമായി ലഭിക്കുന്ന മണൽ യന്ത്രസഹായത്തോടെ ശേഖരിക്കുന്നു
വെബ് ഡെസ്ക്

Published on Jun 22, 2025, 12:39 AM | 1 min read

വിളപ്പിൽ

അരുവിക്കര ഡാമിലെ റിസർവോയറിൽ അടിഞ്ഞുകൂടിയ എക്കൽമണ്ണും ചെളിയും പാഴ്‌ചെടികളും നീക്കി സംഭരണശേഷി കൂട്ടുന്നു. ഇതിന്റെ ഭാഗമായ ഡ്രഡ്‌ജിങ്‌ പുരോഗമിക്കുന്നു. കഴിഞ്ഞ ഡിസംബർ 11ന് മന്ത്രി റോഷി അഗസ്റ്റിനാണ് ഡാമിലെ പദ്ധതി ഉദ്ഘാടനം ചെയ്തത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ്‌ കോർപറേഷനാണ്‌ ചുമതല. അഹമ്മദാബാദിലെ ഡിവൈൻഷിപ്പിങ് സർവീസസാണ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്‌. റിസർവോയറിന്റെ പകുതി ഭാഗത്ത്‌ മണ്ണ്, മണൽ, ചരൽ തുടങ്ങിയവ കിടക്കുന്നുണ്ട്‌. പരിസര പ്രദേശമായ കൂവക്കുടിയിലെ കാടുപിടിച്ച റിസർവോയറിന്റെ ശുചീകരണ പ്രവൃത്തിയും പുരോഗമിക്കുന്നു. വെള്ളത്തിന്റെ അംശമുള്ള മാലിന്യവും മണലും വേർതിരിക്കാനുള്ള പ്രത്യേക യന്ത്രവും ഉപയോഗിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ റിസർവോയറിലെ എട്ട്‌ സ്ഥലത്ത്‌ ഡ്രഡ്‌ജിങ്‌ നടത്തും. ദിവസം 240 മുതൽ 800 ക്യുബിക് മീറ്റർവരെ മണ്ണ് പമ്പ് ചെയ്ത് മാറ്റാനാണ് ശ്രമം. മണൽ 
നിർമാണമേഖലയ്ക്ക് ഡാമിന്റെ റിസർവോയറിനെ എട്ട്‌ പോയിന്റുകളാക്കി തിരിച്ചാണ് ചെളി നീക്കുന്നത്. മുണ്ടേല കൂവക്കുടിയിലാണ് ഇപ്പോൾ ചെളി നീക്കംചെയ്യൽ ആരംഭിച്ചത്. ആഴം കൂട്ടുമ്പോൾ ലഭിക്കുന്ന മണൽ നിർമാണ മേഖലയ്ക്കായി ഉപയോഗിക്കാം. കെഐഐഡിസിയുടെ പാസോടുകൂടി നിർമാണ കേന്ദ്രത്തിൽ എത്തിച്ചും നൽകും. 8000 രൂപയാണ് 100 ചതുരശ്ര അടി മണലിന് വില. ഡ്രഡ്ജിങ് വഴിയെത്തുന്ന മണൽ പ്രത്യേക പ്ലാന്റിൽ കഴുകിയാണ് മാറ്റുന്നത്. മാലിന്യം നീക്കം ചെയ്യുമ്പോൾ നിലവിലെ ജലം മലിനമാകാതെ ശ്രദ്ധിക്കുന്നുണ്ട്. പ്രകൃതിയുടെ ആവാസവ്യവസ്ഥ നിലനിർത്തിയാണ് ആഴം വർധിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home