അയ്യൻകാളി ജയന്തി ആഘോഷിച്ച്‌ നാട്‌

The country celebrates Ayyankali Jayanti

വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയിൽ മന്ത്രി ഒ ആർ കേളു പുഷ്പാർച്ചനയ്ക്കുശേഷം അഭിവാദ്യംചെയ്യുന്നു. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, വി കെ പ്രശാന്ത് എംഎൽഎ, ബി സത്യൻ തുടങ്ങിയവർ സമീപം

വെബ് ഡെസ്ക്

Published on Aug 29, 2025, 12:00 AM | 2 min read

തിരുവനന്തപുരം

കേരള നവോത്ഥാനത്തിന്റെ മുന്നണി പോരാളിയായ മഹാത്മ അയ്യൻകാളിയുടെ 162–-ാം ജന്മദിനം ആചരിച്ച്‌ നാട്‌. ഘോഷയാത്ര, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം തുടങ്ങി നിരവധി പരിപാടികൾ പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ സംഘടിപ്പിച്ചു. കനകക്കുന്നിൽനിന്ന് ആരംഭിച്ച ഘോഷയാത്ര മന്ത്രി ഒ ആർ കേളു ഫ്ലാഗ് ഓഫ് ചെയ്‌തു. വെള്ളയമ്പലത്ത് അയ്യൻകാളി പ്രതിമയിൽ മന്ത്രിമാരായ ഒ ആർ കേളു, വി ശിവൻകുട്ടി, ജി ആർ അനിൽ, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, വി കെ പ്രശാന്ത്‌ എംഎൽഎ, പികെഎസ്‌ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ബി സത്യൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.


സ്‌മൃതിമണ്ഡപത്തിൽ 
പുഷ്പാർച്ചന

കോവളം

സിപിഐ എം കോവളം ഏരിയ കമ്മിറ്റി അയ്യൻകാളി ജന്മദിനാചരണം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അയ്യൻകാളിയുടെ ജന്മസ്ഥലമായ മുക്കോല പെരുങ്കാറ്റുവിളയിൽ കോവളം ഏരിയാ കമ്മിറ്റി നിർമിച്ച സ്മൃതിമണ്ഡപത്തിലായിരുന്നു പുഷ്പാർച്ചന. ഏരിയ സെക്രട്ടറി എസ് അജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം വി അനൂപ്, എ ജെ സുക്കാർണോ, കെ ജി സനൽകുമാർ, കരിങ്കട രാജൻ, കെ ജി സനൽകുമാർ, യു സുധീർ, സന്തോഷ് എന്നിവർ പങ്കെടുത്തു. വൈകിട്ട്‌ സിപിഎഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവനും പുഷ്‌പാർച്ചന നടത്തി. ​ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അയ്യൻകാളി ദിനാചരണം സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. രാജേഷ് കെ എരുമേലി അനുസ്മരണപ്രഭാഷണം നടത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം സത്യന്‍ അധ്യക്ഷനായി. വൈലോപ്പിള്ളി സംസ്കൃതിഭവൻ മെമ്പർസെക്രട്ടറി പി എസ്‌ മനേക്ഷ് , എന്‍ ജയകൃഷ്ണന്‍, റാഫി പൂക്കോം എന്നിവരും സംസാരിച്ചു. ദിലീപ് കുറ്റിയാണിക്കാട് രചനയും സംവിധാനവും നിർവഹിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർ അവതരിപ്പിച്ച ‘മഹാവീരൻ അയ്യൻകാളി' ദൃശ്യാവിഷ്കാരം അരങ്ങേറി. പികെഎസ് മംഗലപുരം ഏരി യ കമ്മിറ്റിയുടെ അയ്യൻകാളി ജയന്തി ആഘോഷം സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ ടി കെ റിജി അധ്യക്ഷനായി. ധന്യ രാമൻ, പികെഎസ് ജില്ലാ പ്രസിഡന്റ് എസ് സുനിൽകുമാർ, സിപിഐ എം മംഗലപുരം ഏരിയ സെക്രട്ടറി എം ജലീൽ, ബിന്ദുലാൽ തോന്നയ്‌ക്കൽ, സോമൻ കണിയാപുരം, കെ ശ്രീകുമാർ, റഫീഖ്, ലൗജി മുകുന്ദൻ, പ്രവീൺ, തങ്കപ്പൻ, ബിന്ദു സ ന്തോഷ് എന്നിവർ സംസാരിച്ചു. കേരള ദളിത്‌ ഫ്രണ്ട്‌ എം ജില്ലാ കമ്മിറ്റി വെള്ളയമ്പലം സ്‌ക്വയറിലെ അയ്യൻകാളി പ്രതിമയ്‌ക്ക്‌ മുന്നിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിച്ചു. കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ സഹായദാസ്‌ ഉദ്‌ഘാടനംചെയ്‌തു. ദളിത്‌ ഫ്രണ്ട്‌ എം ജില്ലാ പ്രസിഡന്റ്‌ ബാബുരാജ്‌ മുദാക്കൽ അധ്യക്ഷനായി. പ്രാലിയോട്‌ സദാനന്ദൻ, സതീഷ്‌ വസന്ത്‌, പത്മകുമാർ മൺവിള, മോഹനൻ നായർ, കൊടുങ്ങന്നൂർ ബിജു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home