ശിശുക്ഷേമ സമിതി നിറപ്പൊലിമ- 2025 ഒക്ടോബർ എട്ട് മുതൽ

തിരുവനന്തപുരം: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കലാ സാഹിത്യ മത്സരങ്ങൾ നിറപ്പൊലിമ- 2025 ഒക്ടോബർ എട്ട് മുതൽ 20 വരെ തൈക്കാടുള്ള വിവിധ വേദികളിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു. ജില്ലയിലെ നഴ്സറി, അങ്കണവാടി മുതൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വരെയുള്ള കുട്ടികൾക്കായാണ് മത്സരങ്ങൾ.
കവിത ചൊല്ലൽ, ചിത്രരചന, വിജ്ഞാനലേഖനം, ക്വിസ്, വായന, വയലിൻ, കീ ബോർഡ്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംഘനൃത്തം, നാടോടി നൃത്തം (സിംഗിൾ) മൃദംഗം, മോഹിനിയാട്ടം, ഭരതനാട്യം, പ്രസംഗമത്സരം, മിമിക്രി, ഫിഗർഷോ, കണ്ടെഴുത്ത്, കേട്ടെഴുത്ത്, സമകാലിക നൃത്തം, കടലാസ്- ഓല- കളിപ്പാട്ട നിർമ്മാണം, ഏക കഥാപാത്രാവിഷ്ക്കാരം, കേരള നടനം, ചെണ്ടവാദ്യം, മാധ്യമ റിപ്പോർട്ടിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ.
17ന് നടക്കുന്ന എൽപി, യുപി പ്രസംഗമത്സരത്തിൽ നിന്നായിരിക്കും ഇത്തവണത്തെ ശിശുദിന നേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഒക്ടോബർ 20ന് നഴ്സറി, അങ്കണവാടി കലോത്സവം നടക്കും. കലോത്സവ നിബന്ധനകളും ലഘുലേഖയും സമിതി ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. പ്രധാന അധ്യാപകന്റെ സാക്ഷിപ്പെടുത്തലോടെ നേരിട്ടോ തപാൽ/ഇ-മെയിൽ/ഗൂഗിൾ ഫോം മുഖേനയോ ഒക്ടോബർ ആറിന് മുമ്പായി അപേക്ഷിക്കാം. ഇ-മെയിൽ [email protected]. തത്സമയ രജിസ്ട്രേഷനും ഉണ്ടായിരിക്കും. ഫോൺ: 9847464613, 9447501393, 9495161679.








0 comments