ശ്രീനാരായണ ഗുരു ജയന്തിയാഘോഷം
മഹാസമ്മേളനം ഏഴിന് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

വർക്കല/കഴക്കൂട്ടം
ശ്രീനാരായണ ഗുരുവിന്റെ 171–ാമത് ജയന്തി ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായി ആഘോഷിക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ അഞ്ചുമുതൽ ഏഴുവരെയാണ് ആഘോഷം. ഏഴിന് വൈകിട്ട് 6.30ന് നടക്കുന്ന ‘തിരുജയന്തി മഹാസമ്മേളനം’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. സംസ്ഥാന ടൂറിസം വാരാഘോഷ കലാപരിപാടികളും നടക്കും. ചെമ്പഴന്തിയിൽ അഞ്ചിന് രാവിലെ 7.30ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തും. വൈകിട്ട് ആറിന് തിരുവാതിരകളി, 7.30ന് ഭരതനാട്യം, ആറിന് രാവിലെ 10ന് ഗുരുദേവകൃതികളുടെ ആലാപനം, 11ന് ചെമ്പഴന്തി എസ്എൻ കോളേജ് പെർഫോമിങ് ആർട്സ് ആൻഡ് മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന കലാവിരുന്ന്, പകൽ 12.30ന് ഗുരുപൂജ, തുടർന്ന് വിശേഷാൽ സമൂഹസദ്യ. രാത്രി ഏഴിന് നൃത്താഞ്ജലി, 7.30ന് ഭരതനാട്യം, ഏഴിന് രാവിലെ ആറുമുതൽ വയൽവാരം വീട്ടിൽ വിശേഷാൽ പൂജയും സമൂഹപ്രാർഥനയും നടക്കും. രാത്രി 9.30ന് മൃദുല വാര്യർ നയിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും. ശിവഗിരിയില്‍ ഏഴിന് പുലര്‍ച്ചെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തും. 9.30ന് ജയന്തിസമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും.









0 comments