‘ഡീപ്‌സീക് ഒരു ഗെയിം ചേഞ്ചറാണോ?’; പ്രഭാഷണം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ലോകമൊട്ടാകെ ചർച്ചയായി മാറിയിരിക്കുകയാണ് ഡീപ് സീക് എന്ന ഓപ്പൺ സോഴ്സ് നിർമിതബുദ്ധി പ്ലാറ്റ്ഫോം. ഈ പശ്ചാത്തലത്തിൽ ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം (ഡിഎഎഫ്‌കെ) സിഡിറ്റിന്റെ സഹകരണത്തോടെ ‘ഡീപ്‌സീക് ഒരു ഗെയിം ചേഞ്ചറാണോ?’ എന്ന വിഷയത്തിൽ പൊതു പ്രഭാഷണം സംഘടിപ്പിക്കുന്നു.
ഡീപ്‌സീക്കിന്റെ ഓപ്പൺ സോഴ്‌സ് സാധ്യതകളും സാങ്കേതികവുമായ അംശങ്ങളും, ഇന്ത്യയിൽ ഇതുണ്ടാക്കുന്ന സാധ്യതകളും വിവരിക്കുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ട പൊതു ചർച്ചയും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി ഒന്ന്, ശനിയാഴ്‌ച രാവിലെ 11 മണിക്ക് തിരുവനന്തപുരം വാൻറോസ് ജംങ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് പരിപാടി.
ഡീപ് സീക്കിന്റെ ഓപ്പൺ സോഴ്‌സ് സാധ്യതകൾ എന്ന വിഷയത്തിൽ എഫ്‌എസ്‌എംഐ ജനറൽ സെക്രട്ടറിയും എസ്ഡബ്ല്യുഇസിഎച്ച്എ സ്ഥാപകനുമായ കിരൺ ചന്ദ്ര സംസാരിക്കും. ഡീപ്‌സീക്കിന്റെ സാങ്കേതിക സാധ്യതകളെ കുറിച്ച്- ഐസിഎഫ്ഒഎസ്എസ് ഡയറക്ടർ ഡോ. സുനിൽ ടി ടിയും സംസാരിക്കും.









0 comments