അരുവിക്കര ഡാമിലെ 6 ഷട്ടറും മാറ്റിസ്ഥാപിക്കും

വിളപ്പിൽ
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ അരുവിക്കര ഡാമിലെ 6 ഷട്ടറുകളും മാറ്റി സ്ഥാപിക്കും. കാലപ്പഴക്കത്തെ തുടർന്നാണ് മാറ്റുന്നത്. ഫണ്ട് 3.34 കോടി രൂപ വിനിയോഗിച്ചാണ് മാറ്റി സ്ഥാപിക്കൽ. ഇതിനായി ഗുജറാത്തിലെ ഒരു കമ്പനിയാണ് കരാർ എടുത്തത്. സാധനങ്ങൾ ഗുജറാത്തിൽ നിർമിച്ച് അരുവിക്കര ഡാമിൽ എത്തിക്കും. കുറച്ച് ഭാഗങ്ങൾ കഴിഞ്ഞ ദിവസം എത്തിച്ചു. ശേഷിച്ചവയും ഉടൻ എത്തിക്കും. ഷട്ടറുകളിൽ ഓരോന്നു വീതം ആണ് മാറ്റുന്നത്. കാലപ്പഴക്ക പല ഷട്ടറുകളിലും ചോർച്ചയും ഉണ്ട്. ജോലികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഡാമിൽ പണികൾ ആരംഭിക്കുന്നതിനുമുമ്പ് കരാർ കമ്പനി അധികൃതർ ഡാം അധികൃതരെ അറിയിക്കും. 1933ൽ ഡാം കമീഷൻ ചെയ്തപ്പോൾ ഷട്ടറുകൾ ഇല്ലായിരുന്നു. പിന്നീടാണ് ഷട്ടറുകൾ സ്ഥാപിച്ചത്. തലസ്ഥാന നഗരിയിൽ കുടിവെള്ളം എത്തിക്കുന്നത് പ്രധാനമായും അരുവിക്കരയിൽനിന്നാണ്.









0 comments