റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ ദുരൂഹമരണം: ഭാര്യാ സഹോദരന്‍ അറസ്റ്റില്‍

നെടുമങ്ങാട്
കെഎസ്ആർടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ ദുരൂഹമരണത്തിൽ ഭാര്യാ സഹോദരന്‍ അറസ്റ്റില്‍. നെട്ടിറച്ചിറ ആസിഫ് മൻസിലിൽ അഷറഫി (68)നെയാണ് കഴിഞ്ഞ ശനി പുലർച്ചെ വീടിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യാ സഹോദരന്‍ ജെ ഷാജഹാന്റെ (ഷാജി, -52) മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. ശരീരത്തിലേറ്റ അടിയുടെ ആഘാതത്താലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ഷാജഹാനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസിയിൽ എം പാനല്‍ കണ്ടക്ടറാണ് ഇയാൾ. തൃശൂർ ഗവ. മെ ഡിക്കൽ കോളേജിലെ പിജി മെഡിക്കൽ വിദ്യാർഥിയായ ഏക മകൻ ഡോ. ആസിഫിനൊപ്പം താമസിക്കുന്ന അഷറഫിനെ നെട്ടിറച്ചിറയിലെ കുടുംബവീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടത്. ഭാര്യക്ക് കുടുംബ ഓഹരിയായി കിട്ടി യ ഭൂമിയിൽനിന്ന് ആ ദായങ്ങ ള്‍ എടുക്കാനായി കഴിഞ്ഞ തിങ്കളാഴ്ചയാണ് അഷറഫ് ഇവിടെയെത്തിയത്. പിറ്റേ ദിവസം വസ്തുവില്‍നിന്ന് ജോലിക്കാരോടൊപ്പം ആദായം എടുക്കുമ്പോള്‍ തടസ്സവാദവുമായി എത്തിയ ഷാജഹാന്‍ അഷറഫിനെ ആക്രമിച്ചു. പരിക്കേറ്റ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതിയും നല്‍കി. ചികിത്സ തുടരുന്നതിനിടയിലാണ് മരിച്ചത്. മരണത്തില്‍ അഷറഫിന്റെ ബന്ധുക്കള്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ആരോപണം ശരിവയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്നും ഷാജഹാന്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു.









0 comments