വായനപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം

വിളപ്പിൽ
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലയിൻകീഴ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി പി മുരളി അധ്യക്ഷനായി. ഐ ബി സതീഷ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കവി മുരുകൻ കാട്ടാക്കട വായനദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി സുരേഷ് കുമാർ, പേരയം ശശി, വത്സലകുമാരി, വാസുദേവൻ നായർ, രാജഗോപാൽ, രവികുമാർ, സിന്ധു, ലീന, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ പുരസ്കാരങ്ങൾ നേടിയവരെ ആദരിച്ചു.
0 comments