വയോജനങ്ങൾക്കുള്ള റയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കിളിമാനൂർ മേഖലാ സമ്മേളനം എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കിളിമാനൂർ
കോവിഡ് കാലത്ത് നിർത്തലാക്കിയ വയോജനങ്ങൾക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കിളിമാനൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം കെ രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ബി മധുസൂദനൻ നായർ, മേഖലാ ജോയിന്റ് സെക്രട്ടറി കെ വിജയകുമാർ, തട്ടത്തുമല ജയചന്ദ്രൻ, പിജി മധു, എൻ സലിൽ, എ ഗണേശൻ, ബി ജയതിലകൻ, എം സത്യശീലൻ, സി വി നാരായണൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം സത്യശീലൻ( പ്രസിഡന്റ്), ബി ജയതിലകൻ, ഇരട്ടച്ചിറ അശോകൻ (വൈസ് പ്രസിഡന്റുമാർ), എം കെ രാധാകൃഷ്ണൻ (സെക്രട്ടറി), എൻ സരളമ്മ, കെ വിജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ), കെ അശോകൻ (ട്രഷറർ).









0 comments