പ്രതിധ്വനി സൃഷ്ടി പുരസ്കാരങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം: ഐ ടി ജീവനക്കാരുടെ കലാസാഹിത്യ മത്സരമായ പ്രതിധ്വനി സൃഷ്ടി 11-ാം പതിപ്പിന്റെ പുരസ്കാര വിതരണം നടന്നു. കേരളത്തിലെ എല്ലാ ഐടി പാർക്കിലും ജോലി ചെയ്യുന്ന ജീവനക്കാർ പങ്കെടുത്ത സൃഷ്ടി 11-ാം പതിപ്പിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി കഥകളും കവിതകളും ലേഖനങ്ങളുമായി മുന്നൂറോളം രചനകൾ ലഭിച്ചു. കേരള സാഹിത്യ അക്കാദമി അംഗം വി എസ് ബിന്ദു ജൂറി ചെയർ ആയ പാനലിൽ കഥാകൃത്ത് ജേക്കബ് എബ്രഹാം, ഗോപീകൃഷ്ണൻ കോട്ടൂർ, എ ജി ഒലീന, സജിനി എസ്, പി ജയകൃഷ്ണൻ, ജയശ്രീ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരം ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വച്ചു നടന്ന സമാപനത്തിൽ മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. യു എസ് ടി യിലെ ഐടി ജീവനക്കാരനായ ജയ്ദേവ് എഴുതിയ 'അന്തര്യാമി' എന്ന നോവലും സ്പീരിഡിയനിലെ ദീപ്തിയുടെ മകൾ പ്ലസ് ടു നു പഠിക്കുന്ന രുഗ്മിണിയുടെ കവിതാ പുസ്തക പ്രകാശനം ചെയ്തു.
പ്രതിധ്വനിയുടെ തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് യൂണിറ്റുകൾ സംയുക്തമായാണ് സൃഷ്ടി 11-ാം പതിപ്പ് സംഘടിപ്പിച്ചു. പ്രതിധ്വനി സാഹിത്യ ക്ലബ്ബ് കൺവീനർ നെസിൻ ശ്രീകുമാർ അധ്യക്ഷനായ ചടങ്ങിൽ സൃഷ്ടി ജനറൽ കൺവീനർ മീര എം എസ്, പ്രതിധ്വനി പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ, സൃഷ്ടി ജോയിന്റ് കൺവീനർ ബിസ്മിത എന്നിവർ സംസാരിച്ചു. പ്രതിധ്വനി സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം അഞ്ചു ഡേവിഡ്, സൃഷ്ടി വെബ്സൈറ്റ് കൺവീനർ രാജി, സൃഷ്ടി വെബ്സൈറ്റ് ആർക്കിടെക്റ്റ് സിനു ജമാൽ എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.









0 comments