പലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മ

തിരുവനന്തപുരം
പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി പലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇസ്രയേൽ അധിനിവേശത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പലസ്തീൻ ജനതയുടെ ആത്മവീര്യത്തോടൊപ്പം അണിചേരുക എന്നത് മാനവികബോധം ഉയർത്തിപ്പിടിക്കുന്ന ഓരോ മനുഷ്യരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ജി സൂരജ് അധ്യക്ഷനായി. വി എൻ മുരളി, പി എൻ സരസമ്മ, വി എസ് ബിന്ദു, എസ് രാഹുൽ, പി സോമൻ, വി സീതമ്മാൾ, എൻ എസ് വിനോദ്, പി ഗിരിജാഭായി, പ്രാർഥന രതീഷ് തുടങ്ങിയവർ സംസാരിച്ചു. ശ്രീവരാഹം മുരളി, ജയചന്ദ്രൻ കടമ്പനാട്, ചാന്നാങ്കര ജയപ്രകാശ്, എസ് എൻ സന്ധ്യ, കുറിഞ്ചിലക്കോട് ബാലചന്ദ്രൻ, അൽ അമീൻ തുടങ്ങിയവർ പലസ്തീൻ ഐക്യദാർഢ്യ കവിതകൾ അവതരിപ്പിച്ചു.









0 comments