മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർഥിത്വം സിപിഐ എം ഇടപെടലില്ല; നടപടി തെരഞ്ഞെടുപ്പ് കമീഷന്റേത്

തിരുവനന്തപുരം
മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായതിനുപിന്നിൽ സിപിഐ എം ഇടപെടലൊന്നും നടത്തിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. സ്വകാര്യവ്യക്തിയുടെ വീട്ടുപേരിലാണ് സ്ഥാനാർഥിയുടെ വോട്ട് ചേർത്തിരുന്നത്. സ്ഥാനാർഥി ഇവിടത്തെ താമസക്കാരിയുമല്ല. സ്ഥാനാർഥിയായി പ്രഖ്യാപിക്കുംമുന്പേ വീട്ടുടമ പരാതിപ്പെട്ടിരുന്നു. അന്വേഷണം നടത്തി ബോധ്യപ്പെട്ടശേഷമാണ് പട്ടികയിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ പേര് ഒഴിവാക്കിയത്. കോർപറേഷനിൽ 32,000 വ്യാജവോട്ട് ചേർത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്നേ കമീഷന് പരാതി നൽകിയിട്ടുണ്ട്. ഉള്ളൂരിൽ വാർഡ് കമ്മിറ്റി ശുപാർശ ചെയ്‌തയാളെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടുള്ളത്. സംഘടനയ്‌ക്ക് യോജിക്കാനാകാത്ത പ്രവർത്തനങ്ങൾ നടത്തിയാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.









0 comments