കുറഞ്ഞ നിരക്കിൽ മൺസൂൺ യാത്ര പോകാം

തിരുവനന്തപുരം
മൺസൂൺ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പാപ്പനംകോട് ഡിപ്പോ. റിസോർട്ട് ടൂറിസം പാക്കേജാണ് ഈ മാസം. ഇതാദ്യമാണ് സെല്ല് ഇത്തരത്തിൽ യാത്ര സംഘടിപ്പിക്കുന്നത്. ബസ് നിരക്ക്, റിസോർട്ടിലെ താമസം, ജീപ്പ് സർവീസ്, ഭക്ഷണം എന്നിവ അടങ്ങിയതാണ് പാക്കേജ്. അഗളിയിലെ ഓക്സിവാലി റിസോർട്ടും സൈലന്റ് വാലിയും കാഞ്ഞിരപ്പുഴ ഡാമും ഉൾപ്പെടുത്തിയ യാത്ര 11നാണ്. നിരക്ക് 5680 രൂപ. കോട്ടയം നാലമ്പല ദർശനം, തൃശൂർ നാലമ്പല ദർശനം, ആറന്മുള വള്ളസദ്യയും ചേർന്നുള്ള പഞ്ച പാണ്ഡവ ക്ഷേത്രദർശനം, ഇല്ലിക്കൽ കല്ല്– -ഇലവീഴാപൂഞ്ചിറ, ജഡായു– -പരവൂർ ബോട്ടിങ് –-കാപ്പിൽ ബീച്ച് തുടങ്ങിയവയും ഈ മാസമാണ്. മറ്റ് ട്രിപ്പുകൾ: വാഴ്‌വാന്തോൾ–- പൊന്മുടി, പാലരുവി–-തെന്മല–- റോസ്‌മല, കല്ലാർ–- മീൻമുട്ടി– -പൊന്മുടി, വാഗമൺ–- പരുന്തുംപാറ, പൊന്മുടി– -പൂവാർ ബോട്ടിങ്. ഫോൺ: 9495292599, 9946442214.









0 comments