കളറാണ്... കാട്ടാക്കട

കാട്ടാക്കടയിൽ നിർമാണം പുരോഗമിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ
കാട്ടാക്കട
ഉൽപ്പാദന–പശ്ചാത്തല വികസനമേഖലകൾക്ക് പുത്തൻ കുതിപ്പേകുകയാണ് കാട്ടാക്കട പഞ്ചായത്ത്. തരിശുഭൂമികൾ കണ്ടെത്തി കൃഷി ചെയ്‌തും മൃഗപരിപാലന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചും പഞ്ചായത്ത് ഭരണസമിതി മികച്ച ഇടപെടലാണ് നടത്തിയത്. മുതിർന്ന പൗരന്മാർക്ക് ജീവിതശൈലീരോഗങ്ങളുടെ മരുന്നുവിതരണത്തിലും പാലിയേറ്റീവ് കെയർ പ്രവർത്തനത്തിലും പഞ്ചായത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണ്. സ്ത്രീശാക്തീകരണത്തിന് ഓപ്പൺ ജിംനേഷ്യം, റിക്രിയേഷൻ ക്ലബ്, യുവതികളുടെ ശിങ്കാരിമേളം ഗ്രൂപ്പ് എന്നിവ ആരംഭിച്ചു. പഞ്ചായത്തിലെ 38 അങ്കണവാടികൾക്കും ഭൂമി, കെട്ടിടം എന്നിവ ഉറപ്പുവരുത്തി. 16 അങ്കണവാടികളെ സ്മാർട്ടാക്കി. കാനക്കോട് ക്രെഷെ കം അങ്കണവാടി നിർമിച്ചു. പഞ്ചായത്തിനുകീഴിലുള്ള അഞ്ച് എൽപി സ്കൂളുകളിലും മുടങ്ങാതെ പ്രഭാതഭക്ഷണം നൽകുന്നു. പഞ്ചായത്തിലെ എല്ലാ പട്ടികജാതി–വർഗ കുടുംബങ്ങൾക്കും സ്വന്തമായി വീട് യാഥാർഥ്യമാക്കി. വൈദ്യുതിശ്മശാനം ആമച്ചൽ വാർഡിലെ ചെമ്മണ്ണുവിളയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. അഞ്ചുവർഷംകൊണ്ട് കാട്ടാക്കടയെ ശിശു വനിതാ വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റി.









0 comments